Friday, April 27, 2018

ചന്ദ്രകളഭം ചാർത്തിയുറങ്ങും തീരം





ചന്ദ്രകളഭം ചാർത്തിയുറങ്ങും തീരം
ഇന്ദ്രധനുസ്സിൻ തൂവൽ കൊഴിയും തീരം
ഈ മനോഹര തീരത്തു തരുമോ
ഇനിയൊരു  ജന്മം കൂടി
എനിക്കിനിയൊരു ജന്മം കൂടി 

ചന്ദ്രകളഭം ചാർത്തിയുറങ്ങും തീരം
ഇന്ദ്രധനുസ്സിൻ തൂവൽ കൊഴിയും തീരം

ഈ വർണ്ണസുരഭിയാം ഭൂമിയിലല്ലാതെ
കാമുകഹൃദയങ്ങളുണ്ടോ
സന്ധ്യകളുണ്ടോ  ചന്ദ്രികയുണ്ടോ
ഗന്ധർവഗീതമുണ്ടോ


വസുന്ധരേ.......

വസുന്ധരേ........

കൊതി തീരും വരെ ഇവിടെ പ്രേമിച്ചു
മരിച്ചവരുണ്ടോ 

ചന്ദ്രകളഭം ചാർത്തിയുറങ്ങും തീരം
ഇന്ദ്രധനുസ്സിൻ തൂവൽ കൊഴിയും തീരം

ഈ മനോഹര തീരത്തു തരുമോ
ഇനിയൊരു 
ജന്മം കൂടി

എനിക്കിനിയൊരു ജന്മം കൂടി 

ഈ നിത്യ ഹരിതയാം ഭൂമിയിലല്ലാതെ
മാനസസരസ്സുകളുണ്ടോ
സ്വപ്നങ്ങളുണ്ടോ പുഷ്പങ്ങളുണ്ടൊ
സ്വർണ്ണമരാളങ്ങളുണ്ടോ


വസുന്ധരേ .......

വസുന്ധരേ.......


മതിയാകും വരെ ഇവിടെ ജീവിച്ചു മരിച്ചവരുണ്ടോ 

ചന്ദ്രകളഭം ചാർത്തിയുറങ്ങും തീരം
ഇന്ദ്രധനുസ്സിൻ തൂവൽ കൊഴിയും തീരം

ഈ മനോഹര തീരത്തു തരുമോ
ഇനിയൊരു 
ജന്മം കൂടി

എനിക്കിനിയൊരു ജന്മം കൂടി 

No comments:

Post a Comment