Saturday, May 12, 2018

കേളടി നിന്നെ ഞാൻ കെട്ടുന്ന കാലത്തു




കേളടി നിന്നെ  ഞാൻ കെട്ടുന്ന കാലത്തു
നൂറിന്റെ  നോട്ടുകൊണ്ടാറാട്ട്
കണ്ണാളേ  നീയെനെ  കെട്ടിയില്ലങ്കിലോ
 കണ്ണീരിലാണെന്റെ  നീരാട്ട്  (2 )
                                                         ( കേളടി )


അപ്പനും അമ്മയ്ക്കും ആയിരം വീതം
അച്ചായന്മാർക്കൊക്കെ അഞ്ഞുറുവീതം
അയലത്തുകാർക്കൊക്കെ  അൻപതു  വീതം
അച്ചാരം നൽകിയിട്ടു കല്യാണം  (2 )
                                                            ( കേളടി )                                                         


ആസ്സാമിൽ ഞാൻ പോയത് അരിക്കുവേണ്ടി
കാശങ് വാരിയത് അരിക്കുവേണ്ടി
വട്ടിക്കു നൽകിയ  സമ്പാദ്യമൊക്കെയും
ചിട്ടിയിൽ കൊണ്ടിട്ടതാരിക്കുവേണ്ടി (2 )
                                                              ( കേളടി )


നിക്കണ്ട നോക്കണ്ട
താനെന്റെ പിന്നിൽ തിക്കി തിരക്കി നടക്കേണ്ട

നിക്കണ്ട നോക്കണ്ട  താനെന്റെ പിന്നിൽ
തിക്കി തിരക്കി നടക്കേണ്ട
കൽക്കണ്ടം  പൂശിയ കിന്നാര വാക്കുമായി
കൈക്കൂലി കാട്ടിയടുക്കേണ്ട

എന്റെ കരളല്ലേ

പോടോ  പോടോ  ശീ പോടോ

Thursday, May 3, 2018

പുലർകാല സുന്ദര സ്വപ്നത്തിൽ





പുലർകാല സുന്ദര സ്വപ്നത്തിൽ ഞാനൊരു
പൂമ്പാറ്റയായിന്നു മാറി
വിണ്ണിലും മണ്ണിലും പൂവിലും പുല്ലിലും
വർണ്ണച്ചിറകുമായ് പാറി
പുലർകാല സുന്ദര സ്വപ്നത്തിൽ ഞാനൊരു
പൂമ്പാറ്റയായിന്നു മാറി
നീരദശ്യാമള നീലനഭസ്സൊരു
ചാരുസരോവരമായി
ചന്ദ്രനും സൂര്യനും താരാഗണങ്ങളും
ഇന്ദീവരങ്ങളായ് മാറി
പുലർകാല സുന്ദര സ്വപ്നത്തിൽ ഞാനൊരു
പൂമ്പാറ്റയായിന്നു മാറി
ജീവന്റെ ജീവനിൽനിന്നുമൊരജ്ഞാത
ജീമൂതനിർജ്ജരി പോലെ
ചിന്തിയ കൗമാര സങ്കൽപ്പധാരയിൽ
എന്നെ മറന്നു ഞാൻ പാടി
പുലർകാല സുന്ദര സ്വപ്നത്തിൽ ഞാനൊരു
പൂമ്പാറ്റയായിന്നു മാറി