Saturday, April 21, 2018

കദളിവാഴകൈയിലിരുന്നു കാക ഇന്നു വിരുന്നുവിളിച്ചു

വിരുന്നുകാരാ  വിരുന്നുകാരാ വിരുന്നുകാരാ വന്നാട്ടെ

മാരനാണ് വരുന്നതെങ്കിൽ  മധുരപത്തിരി  വെക്കേണം

മാവുവേണം  വെണ്ണവേണം  പൂവാലിപശുവേ പാൽതരണം

കദളിവാഴകൈയിലിരുന്നു  കാക  ഇന്നു വിരുന്നുവിളിച്ചു

വിരുന്നുകാരാ  വിരുന്നുകാരാ വിരുന്നുകാരാ വന്നാട്ടെ

വിരുന്നുകാരാ  വിരുന്നുകാരാ വിരുന്നുകാരാ വന്നാട്ടെ

സുന്ദരനാണ് വരുന്നതെങ്കിൽ സുറുമ  ഇത്തിരി എഴുതേണം

കപ്പുവേണം കാൽത്തളവേണം കസവിൻതട്ടം  മേലിടണം

കദളിവാഴകൈയിലിരുന്നു  കാക  ഇന്നു വിരുന്നുവിളിച്ചു

വിരുന്നുകാരാ  വിരുന്നുകാരാ വിരുന്നുകാരാ വന്നാട്ടെ

വിരുന്നുകാരാ  വിരുന്നുകാരാ വിരുന്നുകാരാ വന്നാട്ടെ

വയസ്സനാണ്  വരുന്നതെങ്കിൽ  അയലയും ചോറും നൽകേണം

ഇടക്കിടക്ക്  വെറ്റില  പാക്ക്  ഇടിച്ചിടിച്ചു കൊടുക്കേണം

കദളിവാഴകൈയിലിരുന്നു  കാക  ഇന്നു വിരുന്നുവിളിച്ചു

വിരുന്നുകാരാ  വിരുന്നുകാരാ വിരുന്നുകാരാ വന്നാട്ടെ

വിരുന്നുകാരാ  വിരുന്നുകാരാ വിരുന്നുകാരാ വന്നാട്ടെ

No comments:

Post a Comment